പാർടിക്കൊപ്പമെന്ന്‌ 
നിലമ്പൂർ ആയിഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 01:05 AM | 0 min read

മലപ്പുറം
തെറ്റിദ്ധാരണകൊണ്ടാണ്‌ പി വി അൻവറിനുവേണ്ടി സംസാരിച്ചതെന്നും സർക്കാരിനും പാർടിക്കും ഒപ്പമാണ്‌ തന്റെ നിലപാടെന്നും നടി നിലമ്പൂർ ആയിഷ. പി വി അൻവറിന്റെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്തകളോട്‌ പ്രതികരിക്കുകയായിരുന്നു അവർ. 
ചൊവ്വാഴ്‌ച കൊണ്ടോട്ടിയിലെ പരിപാടിയിൽ പങ്കെടുത്ത്‌ മടങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്താണ്‌ എംഎൽഎയുടെ വീട്ടിൽ കയറാമെന്ന്‌ പറഞ്ഞത്‌. നിലവിലെ രാഷ്‌ട്രീയ സംഭവങ്ങളെക്കുറിച്ച്‌ അറിവില്ലാത്തതുകൊണ്ടാണ്‌ എംഎൽഎയ്‌ക്കുവേണ്ടി സംസാരിച്ചത്‌. അല്ലാതെ ഒരിക്കലും സിപിഐ എമ്മിന് എതിരല്ല. 
വയസ്സ് എൺപ്പത്തിയൊമ്പതായി. വീട്ടിലെത്തി മക്കളും കൊച്ചുമക്കളുമെല്ലാം പറയുമ്പോഴാണ്‌ കാര്യങ്ങൾ മനസ്സിലായത്‌. 
മുഖ്യമന്ത്രി എനിക്ക്‌ ഒരുപാട്‌ സഹായംചെയ്‌തുതന്നയാളാണ്‌. എത്രയോ കാലത്തെ ബന്ധമുണ്ട്‌. ഒരുപാട്‌ സ്‌നേഹമുള്ളയാളാണ്‌. 
തെറ്റുപറ്റിയതിൽ ഖേദിക്കുകയാണെന്നും നിലമ്പൂർ ആയിഷ ദേശാഭിമാനിയോട് പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home