മലയരാജാവ് കാഴ്ചക്കുട സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 02:06 AM | 0 min read

പെരിന്തൽമണ്ണ
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മലയരാജസ്ഥാനി കലംപറമ്പിൽ ഗോപാലകൃഷ്ണൻ ആചാരപ്രകാരമുള്ള കാഴ്ചക്കുടയും കാഴ്ചക്കുലയും സമർപ്പിച്ചു. ക്ഷേത്രം ട്രസ്റ്റി പ്രതിനിധികൾ, എക്സിക്യൂട്ടീവ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, മറ്റ്‌ ജീവനക്കാർ, മലയരാജാവിന്റെ കുടുംബാംഗങ്ങളായ ഉദയകുമാർ, രഞ്ജിത്ത്, സുജിത ബാലൻ, ദിനേശ് മണ്ണാർമല എന്നിവർ പങ്കെടുത്തു. 
വൈകിട്ട് മലയരാജാവും തുയിലുണർത്ത് കലാകാരനുമായിരുന്ന കലംപറമ്പിൽ ബാലന്റെ മകളും നാടൻപാട്ട് കലാകാരിയുമായ സുജിതാ ബാലന്റെ തുയിലുണർത്ത് പാട്ട്  ക്ഷേത്രാങ്കണത്തിൽ അരങ്ങേറി.  മകൾ ദിയാ ദിനേശ്, ദിനേശ് മണ്ണാർമല എന്നിവരും പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home