പുതിയ കോഴ്സുകൾ 
അനുവദിക്കണം: എസ്എഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 01:26 AM | 0 min read

 എസ്എഫ്ഐ 47–-ാം ജില്ലാ സമ്മേളനം സമാപിച്ചു

 
 
താനൂർ
ജില്ലയിലെ ഗവ. കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന്‌ എസ്എഫ്ഐ 47–-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  മലപ്പുറം ഗവ. വനിതാ കോളേജ്, താനൂർ ഗവ. കോളേജ്, നിലമ്പൂർ ഗവ. കോളേജ് എന്നിവിടങ്ങളിൽ പുതിയ കെട്ടിടം നിർമിക്കണം. മങ്കട ഗവ. കോളേജിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. ജില്ലയിലെ പുഴക്കാട്ടിരി, വാഴക്കാട് ഐടിഐകൾക്ക്‌ സ്വന്തമായി കെട്ടിടം നിർമിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.    
മുഹമ്മദ്‌ മുസ്‌തഫ–-സൈതാലി  നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ പൊതുചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി എം സജാദ്, സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ മറുപടി പറഞ്ഞു. 16 ഏരിയാ കമ്മിറ്റിയിൽനിന്നും നാല് സീനിയർ ക്യാമ്പസിൽനിന്നുമായി 15 പെൺകുട്ടികൾ ഉൾപ്പെടെ 39 വിദ്യാർഥികൾ പൊതുചർച്ചയിൽ പങ്കെടുത്തു. 
എം സുജിൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി വി അബ്ദുറഹ്മാൻ, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സറീന സലാം, ജോയിന്റ്‌ സെക്രട്ടറിമാരായ ഹസൻ മുബാറക്, ഇ അഫ്സൽ എന്നിവർ സംസാരിച്ചു. 63 അംഗ ജില്ലാ കമ്മിറ്റിയെയും 17 അംഗ സെക്രട്ടറിയറ്റിനെയും സമ്മേളനം ഐകകണ്ഠ്യേനെ തെരഞ്ഞെടുത്തു.
 
 

കെ ഹരിമോൻ പ്രസിഡന്റ്‌, 
കെ മുഹമ്മദലി ഷിഹാബ് സെക്രട്ടറി

താനൂർ
എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി കെ ഹരിമോനെയും സെക്രട്ടറിയായി കെ മുഹമ്മദലി ഷിഹാബിനെയും തെരഞ്ഞെടുത്തു. 
സഹഭാരവാഹികൾ: ടി സ്നേഹ, കെ പി ശരത്, എം പി ശ്യാംജിത്ത് (വൈസ് പ്രസിഡന്റുമാർ). പി അക്ഷര, വി പി അഭിജിത്ത്, എം സുജിൻ (ജോയിന്റ്‌ സെക്രട്ടറിമാർ). പി പി ആയിഷ ഷഹ്‌മ, അജ്മൽ അൻസാർ, സി എം സഫ്‌വാൻ, സിമി മറിയം, എ ജ്യോതിക, ടി കെ മുഹമ്മദ്‌ സാദിഖ്, കെ സനദ്, ദിൽഷാദ് കബീർ, ആദിയ സിലിയ (സെക്രട്ടറിയറ്റ്‌ അംഗങ്ങൾ).


deshabhimani section

Related News

View More
0 comments
Sort by

Home