പോപ്പുലര്‍ ഫ്രണ്ട് ബന്ധം: 
നിലമ്പൂരില്‍ എന്‍ഐഎ റെയ്ഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 01:22 AM | 0 min read

 
നിലമ്പൂർ
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധംപുലർത്തി എന്ന്‌  സംശയിക്കുന്നയാളുടെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌ നടത്തി. നിലമ്പൂർ മയ്യന്താനി സ്വദേശി ഉലുവാൻ ഷെബീറി (32)ന്റെ വീട്ടിലായിരുന്നു പരിശോധന. എൻഐഎ കൊച്ചി യൂണിറ്റിലെ സബ് ഇൻസ്പെക്ടർ ദീപക് കുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ആറോടെ തുടങ്ങിയ പരിശോധന ഒമ്പതിനാണ്‌ അവസാനിച്ചത്‌.  നിലമ്പൂർ ഡിവൈഎസ്‌പിയും പരിശോധനയിൽ പങ്കെടുത്തു.  ഷെബീർ വീട്ടിലില്ലായിരുന്നു. ബിസിനസ്‌ ആവശ്യത്തിന്‌ ഡൽഹിയിലാണെന്നാണ് വിവരം. ജൂൺ എട്ടിനുമുമ്പ് ഷെബീറിനോട് എൻഐഎയുടെ കൊച്ചി യൂണിറ്റിലും തുടർന്ന് പാറ്റ്ന ഓഫീസിലും നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയാണ് സംഘം മടങ്ങിയത്. വാഹന കച്ചവട ഇടപാട് നടത്തുന്നയാളാണ് ഷെബീർ.  നിലമ്പൂർ പാടിക്കുന്ന് സ്വദേശിയായ ഇയാൾ ഒരുമാസം മുമ്പാണ് മയ്യന്താനിയിലെ വാടക വീട്ടിലേക്ക് മാറിയത്.


deshabhimani section

Related News

View More
0 comments
Sort by

Home