സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2023, 12:13 AM | 0 min read

 
കോട്ടക്കൽ
സിപിഐ എം കോട്ടപ്പടി ബ്രാഞ്ച്‌ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം   പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ നിർവഹിച്ചു. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത സംസ്ഥാനമാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പടി നായാടിപ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ ഭിന്നശേഷിക്കാരായ രണ്ട് മക്കളോടൊപ്പം  താമസിച്ചിരുന്ന പ്രഭാകരൻ–-പുഷ്പ ദമ്പതികളുടെ കുടുംബത്തിനാണ്‌ വീട് നിർമിച്ചു നൽകിയത്.
പ്രദേശത്തെ സുമനസ്സുകളുടെ സഹായത്തോടുകൂടി 12 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്.  താക്കോൽദാനം നാട്‌ ആഘോഷമാക്കി. ഭവന നിർമാണം നടത്തുന്ന നിർധനരായ നാലു കുടുംബങ്ങൾക്ക്‌ അമ്പതിനായിരം രൂപയുടെ ധനസഹായവും കൈമാറി. പൊതുയോഗത്തിൽ എൻ പുഷ്പരാജൻ അധ്യക്ഷനായി. ടി കബീർ, ടി പി ഷമീം, എം സുർജിത്ത്, പി സുരേഷ് എന്നിവർ സംസാരിച്ചു. കെ പത്മനാഭൻ സ്വാഗതവും പി വി മധു നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home