പ്രതിഷേധമിരമ്പി എൽഡിഎഫ‌് മാർച്ച്

കോഴിക്കോട‌്
സംഘപരിവാർ നേതൃത്വത്തിൽ ജില്ലയിൽ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച‌് എൽഡിഎഫ‌് നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന‌് പ്രവർത്തകർ അണിനിരന്നു. വൈക്കം മുഹമ്മദ‌് ബഷീർ റോഡിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ അധ്യക്ഷനായി. അഹമ്മദ‌് ദേവർകോവിൽ, പി ടി ആസാദ‌്, സി പി ഹമീദ‌്, എ എം മോഹനൻ എന്നിവർ സംസാരിച്ചു. കൺവീനർ മുക്കം മുഹമ്മദ‌് സ്വാഗതം പറഞ്ഞു.









0 comments