ദേശീയ പണിമുടക്ക‌്; വാഹന പ്രചാരണ ജാഥക്ക് ഇന്ന് തുടക്കം

വടകര
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി 8,9 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ വാഹന പ്രചാരണ ജാഥക്ക് തിങ്കളാഴ്‌ച തുടക്കം. വൈകിട്ട് അഞ്ചിന് വടകര കോട്ടപ്പറമ്പിൽ എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ ഉദ്‌ഘാടനംചെയ്യും. കെ ജി പങ്കജാക്ഷൻ ലീഡറും കെ കെ കൃഷ്‌ണൻ, ജാഫർ സക്കീർ എന്നിവർ ഉപലീഡർമാരും വി പി കുഞ്ഞികൃഷ്‌ണൻ പൈലറ്റും അഡ്വ. സുനീഷ് മാമി മാനേജരുമായ ജാഥക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ബഹുജന പ്രകടനം തിങ്കളാഴ്‌ച പകൽ നാലിന് വടകര പുതിയ ബസ് സ്‌റ്റാൻഡ‌് പരിസരത്തുനിന്ന‌് ആരംഭിക്കും.









0 comments