പ്രാദേശിക സമിതി 20 നകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2018, 06:06 PM | 0 min read

 

കോഴിക്കോട‌്
 വനിതാമതിൽ രൂപീകരണവുമായി ബന്ധപ്പെട്ട് 20 നകം പഞ്ചായത്ത് തലത്തിൽ പ്രാദേശിക സമിതി രൂപീകരിക്കും. ഡിപിസി കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. അഴിയൂർ മുതൽ രാമനാട്ടുകര വരെയുള്ള 78 കിലോമീറ്ററിൽ മൂന്ന് ലക്ഷത്തിലേറെ വനിതകൾ അണിനിരക്കും. 
  വയനാട് ജില്ലയിലെ 35,000 വനിതകളും പരിപാടിയുടെ ഭാഗമാവും. ഓരോ കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽ  വാർഡ്തല യോഗങ്ങൾ ചേർന്ന് സമിതികൾ രൂപീകരിക്കും. തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ,  വിവിധ സാംസ്‌കാരിക- സാമുദായിക സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സിഡിഎസ് പ്രവർത്തകർ, ആശാ-അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ സമിതി രൂപീകരണത്തിൽ പങ്കാളികളാവും. സ്ഥാപനങ്ങൾ, വനിതാ സംഘടനകൾ, ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരുടെയെല്ലാം പങ്കാളിത്തം സമിതി ഉറപ്പാക്കും. വിദ്യാർഥി സമൂഹത്തിന്റെ പിന്തുണയും പരിപാടിക്ക്  ഉണ്ടാവണമെന്ന്  നവോത്ഥാന സംരക്ഷണ സമിതി വൈസ്ചെയർമാനും മുൻ എംഎൽഎയുമായ  ബി രാഘവൻ യോഗത്തിൽ പറഞ്ഞു.  കലക്ടർ സാംബശിവ റാവു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പരിപാടികൾ വിശദീകരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home