ഐടിഐ തെരഞ്ഞെടുപ്പ‌്; എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം

വടകര
ഐടിഐ തെരെഞ്ഞെടുപ്പിൽ വില്ല്യാപ്പള്ളി, മണിയൂർ ഐടിഐകളിലെ മുഴുവൻ സീറ്റിലും എസ‌്എഫ‌്ഐക്ക‌് മികച്ച വിജയം. കെഎസ‌്‌യു, എംഎസ‌്എഫ‌്, എബിവിപി സഖ്യത്തെ പരാജയപ്പെടുത്തിയാണ‌് മുഴുവൻ സീറ്റിലും എസ‌്എഫ‌്ഐ വിജയിച്ചത‌്.
വില്ല്യാപ്പള്ളി ഐടിഐയിൽ ചെയർമാനായി സനൽ പ്രസാദ‌്, സെക്രട്ടറിയായി നന്ദകുമാർ, കൗൺസിലറായി അർപിത‌്, ആർട‌്സ‌് സെക്രട്ടറിയായി എം പി അമൽ, ജനറൽ ക്യാപ‌്റ്റനായി ടി അശ്വിൻ കുമാർ, എഡിറ്ററായി അജ‌്ഞു എന്നിവരേയും മണിയൂരിൽ ചെയർമാനായി രാഹുൽ മധു, സെക്രട്ടറിയായി ടി വി അശ്വിൻ, ആർട‌്സ‌് സെക്രട്ടറിയായി കെ കിരൺ, ജനറൽ ക്യാപ‌്റ്റനായി ടി അശ്വിൻ, കൗൺസിലറായി വി എം അഭിനവ‌്, എഡിറ്റായി എൻ സി നീതു എന്നിവരേയും തെരെഞ്ഞെടുത്തു. എസ‌്എഫ‌്ഐക്ക‌് ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാർഥികളെ ഏരിയാ സെക്രട്ടറിയേറ്റ‌് അഭിനന്ദിച്ചു.









0 comments