മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി; ബേക്കറി പഞ്ചായത്ത് അടച്ചുപൂട്ടി

നാദാപുരം
രാത്രിയുടെ മറവിൽ മാലിന്യങ്ങൾ ചാക്കുകളിലാക്കി തള്ളിയവരെ നാട്ടുകാർ പിടികൂടി. വാഴാഴ‌്ച രാത്രി ചേലക്കാട് പൂശാരിമുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും പൊതുവഴിയിലും മാലിന്യം തള്ളിയവരെയാണ‌് പരിസരവാസികൾ പിടികൂടിയത‌്.
കല്ലാച്ചി പെട്രോൾ പമ്പിന് സമീപത്തെ മോഡേൺ ബേക്കറിയാണ് നാദാപുരം പഞ്ചായത്ത് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ച‌് സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു. ബേക്കറിക്കെതിരെ പിഴ ചുമത്തുകയും മാലിന്യം നീക്കംചെയ്യാൻ സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ചേലക്കാട് വില്യാപ്പള്ളി റോഡിൽ പയന്തോങ്ങ് മുക്കിനടുത്ത് കോഴി മാലിന്യം തള്ളിയനിലയിൽ കണ്ടെത്തി. 13 ബക്കറ്റുകളിലാണ് മാലിന്യം തള്ളിയത്. ചിക്കൻ സ്റ്റാളുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നവർ രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാണന്ന‌് കരുതുന്നു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ്ബാബു സ്ഥലം പരിശോധിച്ചു.
പൊലീസ് സഹായത്തോടെ സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മാലിന്യങ്ങൾ സംസ‌്കരിക്കാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് ഏർപ്പെടുത്തി.









0 comments