ട്രോമ റസ്ക്യു ഇനിഷ്യേറ്റീവ് ജില്ലയിലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2018, 04:21 PM | 0 min read

 
കൽപ്പറ്റ
മികച്ച ആംബുലൻസ് സേവനത്തിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ട്രോമ റെസ്ക്യു ഇനീഷ്യേറ്റീവ് പദ്ധതി ജില്ലയിൽ തുടങ്ങിയതായി ഡോ. എം ഭാസ്ക്കരൻ, ഡോ. എം പി രാജേഷ്കുമാർ, ഡോ. സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ മുഴുവൻ ആംബുലൻസുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ജിപിഎസിന്റെ സഹായത്തോടെ ഏറ്റവും അടുത്തുള്ള ആംബുലൻസ് ആക്സിഡന്റ് നടക്കുന്നയിടത്ത് എത്തിക്കാനാവും.  അതോടൊപ്പം ശ്രദ്ധയോടെ രോഗിയെ പ്രാഥമിക പ രിചരണം നൽകുകയും അനുയോജ്യമായ ആശുപത്രികളിലേക്കും കൊണ്ടുപോകും. ഇതിനായി 9188100100 എന്ന മൊബൈൽ നമ്പറിൽ അറിയിക്കണം. ടിആർഐ തയ്യാറാക്കിയ പ്രത്യേക ആപ് പദ്ധതിയിലുള്ള ആംബുലൻസ് ഡ്രൈവർമാരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യും. ഇതിലൂടെയാവും വിവരങ്ങൾ നൽകുക. ജില്ലയിൽ 13 ആംബുലൻസ് ഡ്രൈവർമാർക്ക് ഇതിനായുള്ള പരിശീലനം നൽകി. അവർക്കുള്ള ബാഡ്ജും കിറ്റും പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. 
 

 



deshabhimani section

Related News

View More
0 comments
Sort by

Home