എല്ലാ മേഖലകളിലും ഡാറ്റാ സയൻസിന്റെ പങ്ക് വലുത്: പ്രൊഫ. ശങ്കർ കെ പാൽ

കുന്നമംഗലം
സർക്കാർ കാര്യാലയങ്ങൾ, ബാങ്കുകൾ, ഗതാഗതം തുടങ്ങി ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഡാറ്റാ സയൻസിന്റെ പങ്ക് വലുതാണെന്ന് എമെറിറ്റസ് പ്രൊഫസർ പത്മശ്രീ പ്രൊഫ. ശങ്കർ കെ പാൽ പറഞ്ഞു. കോഴിക്കോട് എൻഐടിയിൽ നടന്ന പതിനാലാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശങ്കർ കെ പാൽ. മൊബൈൽ ഫോണുകളും നൂതന സാങ്കേതിക വിദ്യകളും ഫേസ്ബുക്ക്, വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളും ഡാറ്റാ സയൻസിന്റെ ദ്രുതഗതിയിലുള്ള വളർച്ചയുടെ പ്രധാന സ്രോതസ്സുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയതോതിലുള്ള വിവര ശേഖരണവും അവ കൈകാര്യം ചെയ്യുന്നതിലുള്ള പരിമിതിയും ഈ മേഖലയിലെ പ്രധാന വെല്ലുവിളികളാണ്. സാമൂഹിക പുരോഗതിയിൽ ഡാറ്റാ അനാലിറ്റിക‌്സിനുള്ള സാധ്യതകളെ മുന്നിൽക്കണ്ടുകൊണ്ട് യുണൈറ്റഡ് നേഷൻസ് 2009ൽ ഭഗ്ലോബൽ പൾസ്ന്ത എന്നൊരു പദ്ധതി മുന്നോട്ടുവച്ചു. ഇന്ത്യയിലെ, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികൾക്കും സേവനങ്ങൾക്കും ജനങ്ങളുടെ ഇടയിൽ സ്വീകാര്യത വർധിപ്പിക്കുന്നതിൽ ബിഗ് ഡാറ്റാ അനാലിറ്റിക്സ് നല്ലൊരു പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അതോടൊപ്പംതന്നെ വളർന്നുവരുന്ന സാധ്യതകളെക്കുറിച്ച് വിദ്യാർഥികൾ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എൻഐടി ഡയറക്ടർ പ്രൊഫ. ശിവജി ചക്രവർത്തി അധ്യക്ഷനായി.









0 comments