സഹായവുമായി തൊഴിലുറപ്പ‌് തൊഴിലാളികൾ

കുറ്റ്യാടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവകേരള നിർമിതിക്കായി മരുതോങ്കര പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൈത്താങ്ങ‌്. പഞ്ചായത്തിലെ 3000 തൊഴിലാളികൾ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. ഒന്നാം ഗഡു മരുതേരി കനാൽ ഭാഗത്ത് നടന്ന പൊതുസമ്മേളനത്തിൽ കെ കെ സുജാതയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ‌് കെ എം സതി ഏറ്റുവാങ്ങി. അനീഷ് കാട്ടിയാലോട്ട് അധ്യക്ഷനായി. കോവുമ്മൻ കുമാരൻ, കെ സുമതി എന്നിവർ സംസാരിച്ചു.
നാദാപുരം
ചെക്യാട് പഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ 45,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കാലികൊളുമ്പിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് സി എച്ച് ബാലകൃഷ്ണൻ തുക ഏറ്റുവാങ്ങി. വാർഡ് അംഗം വയലിൽ ലീല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി പി റീന, പി പി ചന്ദ്രൻ, വി സി സുരേന്ദ്രൻ, കെ കെ പ്രമോദ്, കെ പി ചാത്തു എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുലരി ക്ലബ് സമാഹരിച്ച തുകയും സി എച്ച് ബാലകൃഷ്ണൻ ഏറ്റുവാങ്ങി.









0 comments