കൺട്രോൾ റൂം തുറന്നു പകർച്ചവ്യാധി പ്രതിരോധം; ജില്ല സുസജ്ജം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 06:09 PM | 0 min read

 

കോഴിക്കോട‌്
വെള്ളപ്പൊക്കത്തെ തുടർന്നുണ്ടാകുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ജില്ല സുസജ്ജം. രണ്ട‌് മാസം നീളുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ‌് ആസൂത്രണം ചെയ‌്തിരിക്കുന്നത‌്. ഇതിനു മാത്രമായി 16 താൽക്കാലിക ആശുപത്രികൾ ആരംഭിച്ചിട്ടുണ്ട‌്. കൂടാതെ നേഴ‌്സുമാർ, ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർമാർ എന്നിവരെയും നിയോഗിച്ചു. 
എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ‌്ഡ‌്, വയറിളക്കരോഗങ്ങൾ തുടങ്ങി വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ വ്യാപിക്കുന്ന പശ‌്ചാത്തലത്തിലാണ‌് പ്രതിരോധം ഉൗർജിതമാക്കുന്നത‌്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0495‐2376100. ഹെൽപ്പ‌് ലൈൻ നമ്പറുകൾ: 9745661177,9745774933. 
കാക്കൂർ, ചെറുവണ്ണൂർ, ബേപ്പൂർ, ചക്കിട്ടപാറ, ചൂലൂർ, കക്കോടി, കുണ്ടുതോട‌്, കുന്നമംഗലം, മൂഴിക്കൽ, പെരുവയൽ, പുതുപ്പാടി, തണ്ണീർപന്തൽ, വാണിമേൽ, വേളം, മരുതോങ്കര, തിരുവമ്പാടി എന്നിവിടങ്ങളിലാണ‌് ആശുപത്രി തുടങ്ങുന്നത‌്.   ഇവിടേക്ക‌് ഡോക്ടർമാരെയടക്കം നിയമിച്ചു . അടുത്ത ദിവസങ്ങളിൽ പ്രവർത്തനം തുടങ്ങും. 16 പിജി ഡോക്ടർമാരെയും  നേഴ‌്സുമാരെയും 82 ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർമാരെയുമാണ‌് നിയമിച്ചത‌്. ജെഎച്ച‌്ഐമാർക്ക‌് പരിശീലനവും നൽകി. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നുണ്ട‌്‌.
വെള്ളപ്പൊക്ക മേഖലയിലുള്ളവർ. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. അഞ്ച‌് വയസ്സിന‌് താഴെയുള്ള കുട്ടികളിൽ വയറിളക്കമുണ്ടായാൽ നിർജലീകരണം ഉണ്ടാവും. അത‌് മരണത്തിനിടയാക്കും. വയറിളക്കമുണ്ടായാൽ ഉപ്പിട്ട കഞ്ഞിവെള്ളം,നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, ഒആർഎസ‌് ലായനി എന്നിവ കൊടുക്കണം. പാത്രങ്ങൾ ചൂട‌് വെള്ളത്തിൽ കഴുകണം. രോഗലക്ഷണം കണ്ടാലുടൻ ചികിത്സ തേടണം.


deshabhimani section

Related News

View More
0 comments
Sort by

Home