സിമന്റ‌് വിലവർധന: പിബിസിഎ ധർണ നടത്തി

കോഴിക്കോട‌്
നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി അന്യായമായി വർധിപ്പിച്ച സിമന്റ‌് വില പിൻവലിക്കണമെന്നാവശ്യപ്പെട്ട‌് പ്രൈവറ്റ‌് ബിൽഡിങ് കോൺട്രാക്ട‌് അസോസിയേഷൻ(പിബിസിഎ) കമ്പനി ഓഫീസുകൾക്കുമുമ്പിൽ ധർണ നടത്തി.
അൾട്രാടെക‌് ഓഫീസിനുമുമ്പിൽ നടന്ന ധർണ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ വേലായുധൻ ഉദ‌്ഘാടനംചെയ‌്തു. ജില്ലാ സെക്രട്ടറി കെ എം ഗണേശൻ അധ്യക്ഷനായി. സി എ ഗഫൂർ, എം ദാമു എന്നിവർ സംസാരിച്ചു. കെ പി സുനിൽ സ്വാഗതവും പി അബ്ദുൾ റസാക്ക‌് നന്ദിയും പറഞ്ഞു.
എസിസി ഓഫീസിനുമുമ്പിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് പി ബാബുരാജ‌് അധ്യക്ഷനായി. പി രവി, ഷൺമുഖൻ, കെ കൃഷ‌്ണൻ കുട്ടി എന്നിവർ സംസാരിച്ചു. കെ ബാലകൃഷ‌്ണൻ സ്വാഗതവും സി കെ രാജീവൻ നന്ദിയും പറഞ്ഞു.









0 comments