തദ്ദേശ സ്ഥാപനങ്ങളുടെ 15 പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം

കോഴിക്കോട്
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 15 നൂതന പദ്ധതികൾക്ക‌് ആസൂത്രണ സമിതിയുടെ അംഗീകാരം. 17 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽനിന്നുള്ള 41 പദ്ധതികളാണ‌് സമിതി അവലോകനംചെയ്തത്. ബാക്കിയുള്ളവ ന്യൂനതകൾ പരിഹരിച്ച് അംഗീകാരത്തിനായി വീണ്ടും സമർപ്പിക്കണമെന്ന് തദ്ദേശഭരണ മേധാവികൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
ജില്ലാ പഞ്ചായത്തിൽ എഡ്യുകെയർ പദ്ധതി, ജില്ലാ കയാക്കിങ‌് മത്സരം, ജീവതാളം, ഗ്രീൻ ക്ലീൻ കോഴിക്കോട്, താമരശേരി ചുരത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ, അഴിയൂർ, നാദാപുരം പഞ്ചായത്തുകളിൽ സ്‌കൂളുകളിൽ ഔഷധ തോട്ടം, കട്ടിപ്പാറ, പനങ്ങാട് പഞ്ചായത്തുകളിൽ വന്യമൃഗങ്ങളെ തടയാൻ ഫെൻസിങ‌്, കോട്ടൂർ പഞ്ചായത്തിൽ സുരക്ഷിത പാലുൽപ്പാദനം, ഉണ്ണികുളം പഞ്ചായത്തിൽ സിമന്റ് കട്ട നിർമാണം, അഴിയൂർ പഞ്ചായത്തിൽ കുട്ടികളുടെ സമഗ്ര വികസന പദ്ധതി, മാനവ വികസന റിപ്പോർട്ട് തയ്യാറാക്കൽ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ മാലിന്യ സംസ്‌കരണം, കാരശേരി പഞ്ചായത്തിൽ പട്ടികജാതിയിലുള്ളവർക്ക് പിഎസ‌്സി പരിശീലനം എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം ടി ജനിൽ കുമാർ, ജില്ലാ പ്ലാനിങ‌് ഓഫീസർ എം എ ഷീല, റീജ്യണൽ ടൗൺ പ്ലാനർ കെ എൻ അബ്ദുൾ മാലിക്, പ്രൊഫ. പി പി അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.









0 comments