നിർമാണം ഉടൻ ആരംഭിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 02:18 AM | 0 min read

സ്വന്തം ലേഖകൻ
തിരുവമ്പാടി 
മലയോര ജനതയുടെ ചിരകാല സ്വപ്നമായ നിർദിഷ്ട ആനക്കാംപൊയിൽ–--കള്ളാടി–-മേപ്പാടി തുരങ്കപാതയുടെ നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയാണിത്. കപട പരിസ്ഥിതി വാദമുയർത്തി തുരങ്കപാതയ്ക്കെതിരെ നടക്കുന്ന ഒറ്റപ്പെട്ട കുപ്രചാരണങ്ങളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
മലയോരമേഖലയിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ 1972ലെ വനം–--വന്യജീവി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവർത്തന റിപ്പോർട്ടിൽ നടന്ന ചർച്ചക്ക് ഏരിയാ സെക്രട്ടറി വി കെ വിനോദും പൊതു ചർച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ  എന്നിവരും മറുപടി പറഞ്ഞു. എ കെ ഉണ്ണികൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി വിശ്വനാഥൻ, എം മെഹബൂബ്, കെ കെ ദിനേശൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, എം ഗിരീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ കുറുമ്പൊയിൽ, വി വസീഫ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. വൈകിട്ട് ഏരിയാ സമ്മേളനത്തിന് സമാപനംകുറിച്ച് ചുവപ്പുസേന മാർച്ചും നൂറുകണക്കിനാളുകൾ  അണിനിരന്ന പ്രകടനവും നടന്നു.
താഴെ തിരുവമ്പാടി പെട്രോൾ പമ്പിന് സമീപത്തുനിന്നാരംഭിച്ച ചുവച്ചുസേന മാർച്ചും പ്രകടനവും അങ്ങാടി ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് 
 സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി വി കെ വിനോദ് അധ്യക്ഷനായി. മുതിർന്ന നേതാവ് ടി കെ ഹംസ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വസീഫ്, കെ ബാബു, ലിന്റോ ജോസഫ് എംഎൽഎ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ജോളി ജോസഫ് സ്വാഗതം പറഞ്ഞു. മരക്കാട്ട് പുറത്തെ കൊച്ചു കൂട്ടുകാരി  
മെഹാ മുസ്തഫ വരച്ച പി എ മുഹമ്മദ് റിയാസിന്റെ ചിത്രം മെഹ മന്ത്രിക്ക് കൈമാറി. വിവിധ കലാപരിപാടികളും അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home