നിയമപരമായും സംഘടനാപരമായും നേരിടുമെന്ന്‌ കെഎസ്‌കെടിയു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 02:14 AM | 0 min read

പുതിയങ്ങാടി
കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ എരഞ്ഞിപ്പാലം വാഴത്തിരുത്തി പ്രദേശം മണ്ണിട്ട് നികത്താനുള്ള ഭൂമാഫിയയുടെ ശ്രമത്തെ  നിയമപരമായും സംഘടനാപരമായും  നേരിടുമെന്ന്‌ കെഎസ്‌കെടിയു  നേതാക്കൾ പറഞ്ഞു. ഇന്ത്യയിലെ  ഏറ്റവും കൂടുതൽ  ജൈവവൈവിധ്യമുള്ള 27 തണ്ണീർത്തടങ്ങളിൽ ഒന്നായ കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭൂമി നികത്തുന്നതിനെതിരെ കെഎസ്‌കെടിയു കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും.  ഭൂമി തരംമാറ്റാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ ഭൂമാഫിയയെ  നിയമവഴിയിലൂടെയും നേരിടും. ഇതിന്റെ ഭാഗമായി തണ്ണീർത്തടം നേതാക്കൾ സന്ദർശിച്ചു.  ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി വി നിർമലൻ, വി പി മനോജ്, നോർത്ത് ഏരിയാ സെക്രട്ടറി ഒ കെ ശ്രീലേഷ്, എ ടി രതീഷ്, കെ ഷാജി, കെ വി മനോഹരൻ, പി കെ സന്തോഷ്, അബൂബക്കർ സിദ്ധിഖ്, പി ദിനേശൻ തുടങ്ങിയവരാണ്‌ സന്ദർശിച്ചത്‌.


deshabhimani section

Related News

View More
0 comments
Sort by

Home