കൂടെയുണ്ട് സർക്കാർ

കൊയിലാണ്ടി
ആകുലതകളും പരാതികളുമായി എത്തിയ അനേകം മനുഷ്യർക്ക് ആശ്വാസമായി താലൂക്ക് അദാലത്ത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസിന്റെയും എ കെ ശശീന്ദ്രന്റെയും നേതൃത്വത്തിൽ നടന്ന കൊയിലാണ്ടി താലൂക്ക് ‘കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 740 പരാതി. അദാലത്ത് ദിവസം വേദിയിൽ 410 പരാതിയും ഓൺലൈനായി 330 പരാതിയും ലഭിച്ചു. നേരത്തെ ലഭിച്ചവയിൽ 245 പരാതി പരിഹരിച്ചു.
ബാക്കിയുള്ള പരാതികളിലും പുതുതായി ലഭിച്ച പരാതികളിലും തുടർ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് തീരുമാനം പരാതിക്കാരെ അറിയിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. അദാലത്തിലെത്തിയ പരാതികളിൽ 23 എഎവൈ കാർഡും അഞ്ച് മുൻഗണനാ കാർഡും മന്ത്രിമാർ വിതരണംചെയ്തു.
കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിൽ നടന്ന അദാലത്തിന് എംഎൽഎമാരായ കാനത്തിൽ ജമീല, കെ എം സച്ചിൻദേവ്, കലക്ടർ സ്‌നേഹിൽകുമാർ സിങ്, കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട്, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, എഡിഎം എൻ എം മെഹറലി, ഡെപ്യൂട്ടി കലക്ടർമാർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ അവസാന താലൂക്ക് അദാലത്ത് താമരശേരി മേരി മാതാ കത്തീഡ്രൽ ഹാളിൽ വെള്ളി രാവിലെ 10ന് നടക്കും.









0 comments