യു എ ഖാദര്‍ പ്രാദേശികത്തനിമയുടെ വിസ്‌മയശിൽപി: എം മുകുന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 02:12 AM | 0 min read

 

 
കോഴിക്കോട്
കാലം ഒരു എഴുത്തുകാരനെയും വിസ്-മരിക്കില്ലെന്നും യു എ ഖാദറിനെ ഇനിയും ഏറെ ആഴത്തിൽ പഠിക്കേണ്ടതുണ്ടെന്നും സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. ഹിന്ദു, മുസ്ലിം മതസങ്കൽപ്പങ്ങൾ ഒരുപോലെ സമന്വയിച്ച ആവിഷ്കാര രീതിയാണ് ഖാദറിന്റേത്. അദ്ദേഹത്തിന്റെ ഭാഷയും അത്ഭുതകരമാണ്. രചനകളിൽ പ്രാദേശിക ഭാഷയെ തനിമചോരാതെ നിലനിർത്തുന്നത് പ്രധാനമാണെന്നും മുകുന്ദൻ പറഞ്ഞു. യു എ ഖാദറിന്റെ നാലാം ചരമവാർഷികത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ യു എ ഖാദർ അനുസ്-മരണ സമിതി സംഘടിപ്പിച്ച "ഖാദർ പെരുമ' പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ പി രാമനുണ്ണി അധ്യക്ഷനായി. ഡോ. പി കെ പോക്കർ സ്--മാരകപ്രഭാഷണം നടത്തി. വിൽസൺ സാമുവൽ, ഹസ്സൻ തിക്കോടി, രേഖ തോപ്പിൽ എന്നിവർ സംസാരിച്ചു. 
"പുരാവൃത്ത സാന്നിധ്യം മലയാള സാഹിത്യത്തിൽ' എന്ന വിഷയത്തിൽ ചർച്ച എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഡോ. ഖദീജ മുംതാസ് അധ്യക്ഷയായി. കെ ഇ എൻ, കെ പി സുധീര, ഡോ. എൻ എം സണ്ണി, യു എ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണവുമുണ്ടായി.


deshabhimani section

Related News

View More
0 comments
Sort by

Home