ഹജ്ജ് കമ്മിറ്റി ചെയർമാന് സ്വീകരണം നൽകി

കോഴിക്കോട്
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസലറുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് മർകസിൽ സ്വീകരണം നൽകി. മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദുൽ ഹാമിലി പരിസരത്ത് ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
കൺവൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മർകസിന്റെ ആദരം നൽകി. കേരളത്തിൽനിന്നുള്ള തീർഥാടന യാത്ര കൂടുതൽ സുഗമമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.
സയിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷനായി. സയിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി പി ഉബൈദുള്ള സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ എന്നിവർ സംസാരിച്ചു. പി മുഹമ്മദ് യൂസുഫ് സ്വാഗതവും കെ കെ ശമീം നന്ദിയും പറഞ്ഞു.









0 comments