ജില്ലാ സഹകരണ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായി

കോഴിക്കോട്
ജില്ലാ സഹകരണ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായി. വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ ഏറ്റുവാങ്ങി. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നടത്തിയ ‘ഞങ്ങളുടെ പത്രം ദേശാഭിമാനി' ക്യാമ്പയിനിലൂടെയാണ് 280 വാർഷികവരിക്കാരെയുൾപ്പെടെ 494 വരിക്കാരെ ചേർത്തത്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ യൂണിയൻ ഏരിയാ സെക്രട്ടറി എ കെ അരുൺബാലു അധ്യക്ഷനായി. യൂണിയൻ നേതൃത്വത്തിൽ നടത്തിയ 100 ദിനം 100 ലക്ഷം ക്യാമ്പയിനിലൂടെ സമാഹരിച്ച 1,17,50,000 രൂപയുടെ ചെക്ക് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ ആശുപത്രി ചെയർമാൻ പ്രൊഫ. പി ടി അബ്ദുൾ ലത്തീഫിന് കൈമാറി. യൂണിയൻ ജില്ലാ സെക്രട്ടറി എം കെ ശശി, നിഥിൻ രാജ് എന്നിവർ സംസാരിച്ചു. എ സി ഷാജിത സ്വാഗതവും എ ജി അജീഷ് നന്ദിയും പറഞ്ഞു.









0 comments