വെസ്റ്റ്ഹിൽ ചുങ്കം–-വരക്കൽ 
മേൽപ്പാലം നിർമിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 12:59 AM | 0 min read

എരഞ്ഞിക്കൽ
തീരദേശത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന വെസ്റ്റ്ഹിൽ ചുങ്കം–--വരക്കൽ മേൽപ്പാത നിർമിക്കണമെന്ന് സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായുള്ള ജനകീയാവശ്യം റെയിൽവേ നീട്ടിക്കൊണ്ടുപോവുകയാണ്. വ്യവസായകേന്ദ്രവും രണ്ട്‌ ഹാർബറും നിരവധി സ്ഥാപനങ്ങളും റെയിലിന് പടിഞ്ഞാറ്‌ വശത്താണ്. പാലം ദേശീയപാതയോട് ബന്ധിപ്പിച്ചാൽ നഗരത്തിലെയും തിരക്ക്‌ കുറയും. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള നയം തിരുത്തണമെന്നും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് അടിയന്തരമായി മേൽപ്പാലം നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, തീരദേശവാസികൾക്ക് പട്ടയം അനുവദിക്കുക, ദേശീയപാത നിർമാണത്തിന്റെ അവശിഷ്ടവും മാലിന്യവും കോരപ്പുഴയിൽ നിക്ഷേപിച്ച് പുഴ മലിനമാക്കരുത് എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി കെ രതീഷ് മറുപടി പറഞ്ഞു. പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, സി പി മുസാഫർ അഹമ്മദ്, എം ഗിരീഷ്, എം മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി നിർമലൻ, ഇ പ്രേംകുമാർ എന്നിവരും പങ്കെടുത്തു. ഏരിയാ സെക്രട്ടറി കെ രതീഷ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ബാൻഡ്‌ വാദ്യങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരങ്ങൾ അണിനിരന്ന ബഹുജനറാലിയും ചുവപ്പുസേനാ മാർച്ചും പാവങ്ങാട്ടുനിന്ന്‌ ആരംഭിച്ച് പൊതുസമ്മേളന നഗരിയായ എരഞ്ഞിക്കലിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സമാപിച്ചു. 
പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി നിർമലൻ, ഇ പ്രേംകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി പി മനോജ് സ്വാഗതം പറഞ്ഞു. കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്റെ സ്വാഗതഗാനവും അരങ്ങ് കൊയിലാണ്ടിയുടെ നാടൻപാട്ടുകളും അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home