കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും

എരഞ്ഞിക്കൽ
സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനം ശനിയാഴ്ച തുടങ്ങും. എരഞ്ഞിക്കൽ പിവിഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തയ്യാറാക്കിയ ബുദ്ധദേവ് ഭട്ടാചാര്യ നഗറിലാണ് പ്രതിനിധി സമ്മേളനം. രാവിലെ ഒമ്പതിന് സമ്മേളന നടപടികളാരംഭിക്കും. അമ്പലപ്പടിയിൽ തയ്യാറാക്കിയ രക്തസാക്ഷി സ്തൂപത്തിലെ പുഷ്പാർച്ചനയ്‌ക്കുശേഷം പ്രതിനിധികൾ പ്രകടനമായി സമ്മേളന നഗരിയിലെത്തും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പതാക ഉയർത്തും.
സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യും. ലോക്കൽ സമ്മേളനത്തിൽനിന്ന് തെരഞ്ഞെടുത്ത 123 പ്രതിനിധികളും 19 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 142 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതുസമ്മേളനം ഞായർ വൈകിട്ട് ആറിന് എരഞ്ഞിക്കൽ ബസാറിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ എന്നിവർ സംസാരിക്കും.









0 comments