മാവൂരിൽ 1500 കോടി മുതൽമുടക്കിൽ 
സ്പോർട്സ് സിറ്റി വരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 01:43 AM | 0 min read

 

കുന്നമംഗലം 
മാവൂർ പഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിന്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന്‌ പി ടി എ റഹീം എംഎൽഎ അറിയിച്ചു. 100 ഏക്കർ സ്ഥലത്ത് നിർമിക്കാൻ തീരുമാനിച്ച പ്രോജക്ടിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാനുമായി പ്രാഥമിക ചർച്ച നടത്തി. ഫിസ ഗ്രൂപ്പ് മാനേജിങ്‌ ഡയറക്ടർ ബി എം ഫാറൂഖ്, ആർക്കിടെക്ട് ഇ അഹമ്മദ് അഫ്‌ലഹ്, കൺസൾട്ടന്റ്‌ ആഷിക് സുൽത്താന തുടങ്ങിയവർ സന്നിഹിതരായിരുന്നു. 
അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്ബോൾ സ്റ്റേഡിയം, വോളിബോൾ, ബാസ്കറ്റ്ബോൾ ഗ്രൗണ്ടുകൾ, ഇന്റർനാഷണൽ നീന്തൽ കേന്ദ്രം, ജിംനേഷ്യം, മൾട്ടി സ്പോർട്സ് ഫെസിലിറ്റി, അത്‌ലറ്റുകൾക്കുള്ള പരിശീലന കേന്ദ്രം, സ്പോർട്സ് സ്കൂൾ, വിനോദ കേന്ദ്രം, റസിഡൻഷ്യൽ ഏരിയ, റീട്ടെയിൽ മാൾ, ഐടി പാർക്ക്, ഹെൽത്ത് കെയർ സെന്റർ, വിവിധ സേവന കേന്ദ്രങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.


deshabhimani section

Related News

View More
0 comments
Sort by

Home