ബിജെപി സർക്കാർ രാജ്യത്തെ 
കോർപറേറ്റ്‌വൽക്കരിക്കുന്നു: എളമരം കരീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 12:33 AM | 0 min read

കക്കോടി
ബിജെപി സർക്കാരിന്റെ നയം  കോർപറേറ്റുകൾക്കും സമ്പന്നർക്കും മാത്രം ഗുണം ചെയ്യുന്നതാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. സിപിഐ എം കക്കോടി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളോട് കേന്ദ്രം മുഖംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് മസ്ജിദിന്റെ പേരിൽ, ഭക്ഷണത്തിന്റെ പേരിൽ, പശുവിന്റെ പേരിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കമാണ്  നടക്കുന്നത്.  മുസ്ലിം ആരാധനാലയങ്ങൾക്ക് പുതിയ അവകാശവാദം ഉന്നയിച്ച്‌ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കും ബിജെപി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home