ജില്ലാ കേരളോത്സവം 
ഡിസം. 21 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:20 AM | 0 min read

കോഴിക്കോട്‌
ജില്ലാ പഞ്ചായത്ത്‌ കേരളോത്സവം ഡിസംബർ 21 മുതൽ 29 വരെ നടക്കും. 21 മുതൽ 26 വരെ കായികമത്സരങ്ങളും 27 മുതൽ 29 വരെ കലാ മത്സരങ്ങളും നടക്കും. കലാമത്സരം പേരാമ്പ്രയിലാണ്‌ നടക്കുക. അത്‌ലറ്റിക്‌സ്‌ 22ന്‌ കോഴിക്കോട്‌ ഒളിമ്പ്യൻ റഹ്‌മാൻ സ്‌റ്റേഡിയത്തിൽ നടക്കും. നീന്തൽ മത്സരം നടക്കാവ്‌ നീന്തൽക്കുളത്തിലും കളരിപ്പയറ്റ്‌ മാനാഞ്ചിറയിലും വോളിബോൾ നടുവണ്ണൂർ വോളിബോൾ അക്കാദമിയിലുമാണ്‌ നടക്കുക. 
ഇൻഡോർ സ്റ്റേഡിയം, ഈസ്‌റ്റ്‌ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ട്, വെള്ളിമാട്കുന്ന് ജെഡിടി എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. 27ന്‌ ഓഫ്‌ സ്‌റ്റേജ്‌ മത്സരങ്ങളാണ്‌ നടക്കുക. എൻട്രികൾ ഡിസംബർ 20നകം നൽകണം. 20ന്‌ ബ്ലോക്ക്‌തല മത്സരങ്ങൾ പൂർത്തിയാക്കും.
കേരളോത്സവം നടത്തിപ്പിന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി ചെയർപേഴ്സണും സെക്രട്ടറി വിനു സി കുഞ്ഞപ്പൻ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, ഫിനാൻസ് ഓഫീസർ കെ അബ്ദുൾ മുനീർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home