സിപിഐ എം ബാലുശേരി, കോഴിക്കോട് സൗത്ത് 
ഏരിയാ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 02:32 AM | 0 min read

ബാലുശേരി

സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. ബാലുശേരിയിലെ ആദ്യകാല പാർടി നേതാക്കളായിരുന്ന കെ ഉണ്ണിയുടെയും എ എം ഗോപാലന്റെയും വീടുകളിൽനിന്ന് ഏരിയാ കമ്മിറ്റി അംഗം ടി സരുണിന്റെയും കെ കെ ബാബുവിന്റെയും  നേതൃത്വത്തിൽ അത്‌ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖ സമ്മേളന നഗരിയിലെത്തിച്ചു. കെ ഉണ്ണിയുടെ വീട്ടിൽനിന്ന്‌ മകൻ കെ മുരളിയും എ എം ഗോപാലന്റെ വീട്ടിൽനിന്ന് ബന്ധു എൻ കെ കണാരക്കുട്ടിയും ദീപശിഖ കൈമാറി. ബാലുശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിലെ എം എം സ്കറിയാ മാസ്റ്റർ നഗറിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബും പി കെ മുകുന്ദനും ദീപശിഖ തെളിച്ചു. ശശി കോട്ടിൽ രചിച്ച് പ്രൊഫ. എം കെ പീതാംബരൻ   സംവിധാനം നിർവഹിച്ച സ്വാഗതഗാനം ഗായകസംഘം ആലപിച്ചു. പ്രതിനിധിസമ്മേളന നഗരിയിൽ സി എം ശ്രീധരൻ പതാക ഉയർത്തി. എസ് എസ് അതുൽ രക്തസാക്ഷിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
എ കെ മണി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്തു. വി എം കുട്ടികൃഷ്ണൻ, ഒള്ളൂർ ദാസൻ, ടി കെ സുമേഷ്, ടി കെ വനജ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിക്കുന്നു. 
ആർ കെ മനോജ് കൺവീനറായ മിനുട്‌സ്‌ കമ്മിറ്റിയും  പി നാസർ കൺവീനറായ പ്രമേയകമ്മിറ്റിയും  സി എച്ച് സുരേഷ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും എ സി ബൈജു കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ്, പി കെ മുകുന്ദൻ, കെ കെ ദിനേശൻ, കെ കെ മുഹമ്മദ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  കെ എം സച്ചിൻദേവ് എംഎൽഎ സ്വാഗതം പറഞ്ഞു.  16 ലോക്കലുകളിൽനിന്നുള്ള പ്രതിനിധികളും ഏരിയാ, ജില്ലാകമ്മിറ്റി അംഗങ്ങളുൾപ്പെടെ 180 പ്രതിനിധികൾ  പങ്കെടുക്കുന്നു.  വ്യാഴാഴ്ച വൈകിട്ട് നാലിന് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും. അറപ്പീടിക, ബ്ലോക്ക് റോഡ് കേന്ദ്രീകരിച്ചാണ് പ്രകടനം തുടങ്ങുക. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.
പന്തീരാങ്കാവ്
സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. മുതിർന്ന നേതാവ്‌ ടി ദാസൻ പതാക ഉയർത്തി. പന്തീരാങ്കാവിലെ  സി പി കുഞ്ഞു നഗറിൽ(ശ്രീകൃഷ്ണ മന്ദിരം) പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി ശ്രീജ, എം ബിജുലാൽ എന്നിവർ രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. 
ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ബൈജു, സി നാസർ, പി എം ആതിര എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്.
 പി ഷിജിത്ത്  കൺവീനറായി മിനുട്സ് കമ്മിറ്റിയും സി ബാലു കൺവീനറായി പ്രമേയകമ്മിറ്റിയും  എം വൈശാഖ് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും  രവി പറശ്ശേരി  കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും  പ്രവർത്തിക്കുന്നു. 115 പ്രതിനിധികളും ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന സമിതിയംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി പി മുസാഫർ അഹമ്മദ്, എം ഗിരീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളും  സമ്മേളനത്തിൽ പങ്കെടുക്കുന്നു.   ടി വി റിനീഷ് സ്വാഗതം പറഞ്ഞു.
   വ്യാഴം വൈകിട്ട് പന്തീരാങ്കാവ് ദേശീയപാതക്ക് സമീപത്തെ ഗ്രൗണ്ടിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home