മുസ്ലിം ഏകീകരണം 
ലീഗിന്റെ ലക്ഷ്യം: ടി പി രാമകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:42 AM | 0 min read

 

മേപ്പയൂർ
മതരാഷ്ട്ര വാദത്തിനായി നിലകൊള്ളുന്ന എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിയോജിപ്പിച്ചുള്ള മുസ്ലിം ഏകീകരണമാണ് മുസ്ലിംലീഗ് ലക്ഷ്യംവയ്ക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും എൽഡിഎഫ്‌ കൺവീനറുമായ ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. മേപ്പയൂരിലെ കമ്യൂണിസ്റ്റ് കർഷക തൊഴിലാളി നേതാവായിരുന്ന കെ കെ രാഘവന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ മേപ്പയൂർ നന്താനത്ത് മുക്കിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ മത വർഗീയകക്ഷികളെ കൂട്ടിയാണ് യുഡിഎഫ് ജനവിധി തേടിയത്. ഈ അവിശുദ്ധ കൂട്ടുകെട്ട്‌ ഉയർത്തുന്ന അപകടം വളരെ വലുതാണ്. ഇതിനെ ചെറുക്കാൻ മതനിരപേക്ഷ നിലപാട് ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു. സിപിഐ എം മേപ്പയൂർ നോർത്ത് ലോക്കൽ സെക്രട്ടറി കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.  
മുതിർന്ന പാർടി അംഗം കെ കുഞ്ഞിരാമൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, കെ ടി രാജൻ, എൻ കെ രാധ, പി പി രാധാകൃഷ്ണൻ, കെ രാജീവൻ, പി പ്രസന്ന, എൻ എം ദാമോദരൻ കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പി സി അനീഷ് സ്വാഗതവും എൻ സുധാകരൻ നന്ദിയും പറഞ്ഞു. ചൊവ്വ വൈകിട്ട് മേപ്പയൂർ ടൗണിൽ ബഹുജനറാലി നടക്കും. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home