കുട്ടികളുടെ മാനസിക വളർച്ചക്ക്‌ കലാ–കായിക വേദികൾ അനിവാര്യം: ബെന്യാമിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 01:25 AM | 0 min read

 

കോഴിക്കോട്‌
കുട്ടികളുടെ  മാനസിക വളർച്ചക്ക്‌ കലാ–-കായിക വേദികൾ അനിവാര്യമാണെന്ന്‌ എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. ജില്ലാ സ്‌കൂൾ കലോത്സവം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ അധ്യയനം മതിയെന്നും കലാ–-കായിക മത്സരങ്ങൾ വേണ്ടതില്ലെന്നും ചിന്തിക്കുന്നവരുണ്ട്‌. കുട്ടികളുടെ വളർച്ചയിൽ പ്രധാന ഘടകമാണ്‌ മാനസിക വളർച്ച. എന്നാൽ കഴിഞ്ഞ കുറച്ച്‌ വർഷങ്ങൾ പരിശോധിക്കുമ്പോൾ ബുദ്ധിവളർച്ച (ഐക്യു) കൂടിയെങ്കിലും മാനസിക വളർച്ചയിൽ പുരോഗതി കാണുന്നില്ല.   
ചെറിയ കാര്യങ്ങളിൽവരെ നിരാശരായി ആത്മഹത്യചെയ്യുന്ന കാലത്ത്‌ കലയിലൂടെയും കായിക മത്സരങ്ങളിലൂടെയും വൈകാരിക ഘടകങ്ങൾ(ഇക്യു) കൂട്ടി മാനസിക വളർച്ച ഉറപ്പാക്കാനാണ്‌ നമ്മൾ ശ്രമിക്കേണ്ടത്‌. ഓരോ കുഞ്ഞിനും സർഗാത്മകമായ കഴിവുകളുണ്ട്‌. അത്‌ വളർത്താൻകൂടിയാണ്‌ സ്‌കൂളിൽ പോകുന്നത്‌. അല്ലാതെ പഠനം മാത്രമല്ല സ്‌കൂളിന്റെ ലക്ഷ്യം. കലാവേദികൾ സ്വാർഥതയുടെ വേദിയല്ല. പ്രശ്‌നമുണ്ടാക്കുന്നത്‌ രക്ഷിതാക്കളാണ്‌. മറ്റുള്ളവരോടുള്ള മത്സരമല്ലാതെ, അവനവനോട്‌ മത്സരിച്ച്‌ സ്വയം നവീകരണത്തിലൂടെ സ്വന്തം വളർച്ചയുടെ പടവായാണ്‌ കലോത്സവത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home