മുഖംമൂടി ആക്രമണം:
 പ്രതികളുമായി പൊലീസ് തെളിവെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 01:23 AM | 0 min read

വടകര 

പുത്തൂരിൽ റിട്ട. പോസ്‌റ്റ്‌മാനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതികളിൽ വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് (42) എന്നിവരെ തെളിവെടുപ്പിനെത്തിച്ചു. ഇവരാണ് ആക്രമണത്തിന് ശേഷം ആയുധം ഒളിപ്പിച്ചത്. ആക്രമണം നടത്തിയ പുത്തൂർ 110 കെ വി സബ്‌ സ്റ്റേഷന് സമീപത്തെ പാറേമ്മൽ രവീന്ദ്രന്റെ വീട്, എൻസി കനാലിന്റെ അക്ലോത്ത്‌ നട ഭാഗം എന്നിവിടങ്ങളിലാണ് വടകര എസ്ഐ എം സി പവനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിനെത്തിച്ചത്. രവീന്ദ്രനെ അക്രമിക്കാനുപയോഗിച്ച രണ്ട് പട്ടിക പ്രതികൾ എൻസി കനാലിൽനിന്ന്‌ പൊലീസിന് എടുത്തുകൊടുത്തു. പ്രതികളെ അഞ്ചുപേരെയും പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇതിൽ മുഖ്യ പ്രതി സൂർജിത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ടുദിവസത്തേക്കാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. വ്യാഴം വൈകിട്ട് അഞ്ചിനുള്ളിൽ കോടതിയിൽ ഹാജരാക്കും. പ്രതികൾ സഞ്ചരിച്ച ജീപ്പ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുത്തൂർ ശ്യാം നിവാസിൻ മനോഹരൻ (58), പട്ടർ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയിൽ മനോജൻ (40) എന്നിവരാണ് മറ്റു പ്രതികൾ. കഴിഞ്ഞ നാലിന്‌ രാത്രി 10.45 ഓടെയാണ് പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയും മുഖംമൂടി ധരിച്ച് വീട്ടിൽ കയറി  ആക്രമിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home