എഎംആർ ബോധവൽക്കരണ 
വാരാചരണം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 12:44 AM | 0 min read

തിരുവമ്പാടി 
പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ലിസ നഴ്സിങ്‌ സ്കൂളിന്റെയും നേതൃത്വത്തിൽ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം തുടങ്ങി. 
കുടുംബാരോഗ്യകേന്ദ്രത്തിൽ എഎംആർ ബോധവൽക്കരണ കോർണർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനംചെയ്തു. ആന്റിബയോട്ടിക് മരുന്നുകൾ നീല കവറിൽ രോഗികൾക്ക് നൽകുന്നതിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ എം മുഹമ്മദലി സംസാരിച്ചു. "ആന്റിബയോട്ടിക് സാക്ഷരത' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ കെ വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, നഴ്സിങ്‌ ഓഫീസർ ഇ ജി ഷീജ, വി എം മിനി, ലിസ നഴ്സിങ് സ്‌കൂൾ ട്യൂട്ടർ ജോബ്സി, ഫാർമസിസ്റ്റ് കമറുന്നിസ എന്നിവർ ക്ലാസെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home