"ഛിൽ ഛിൽ ഛിൽ’ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 01:48 AM | 0 min read

 

വടകര
ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് എഴുത്തും വായനയും ഉറപ്പിക്കുന്നതിന് നടപ്പാക്കിയ സംയുക്ത ഡയറി വടകര ബിആർസി പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. രക്ഷിതാക്കളും കുട്ടികളും ചേർന്നെഴുതിയ ഡയറികളിൽനിന്ന് തെരഞ്ഞെടുത്തവയാണ് "ഛിൽ ഛിൽ ഛിൽ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. പാഠപുസ്തകസമിതി അധ്യക്ഷനും വിദ്യാഭ്യാസവിദഗ്‌ധനുമായ ഡോ. ടി പി കലാധരൻ, പുസ്തകത്തിന്റെ മുഖചിത്രം വരച്ച  തൊണ്ടികുളങ്ങര എൽപിയിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നസിന് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുന്നാസർ അധ്യക്ഷനായി. ഡിപിസി ഡോ. എ കെ അബ്ദുൾ ഹക്കിം, എസ്‌സിഇആർടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, ബിപിസി വി വി വിനോദ്, ട്രെയിനർ ടി ഷൈജു, കെ ബിന്ദു എന്നിവർ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home