ചാക്കര പാടം 
കതിരണിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 01:45 AM | 0 min read

പയ്യോളി
കൃഷിചെയ്യാൻ കഴിയാതെ നാശത്തിന്റെ വക്കിലായിരുന്ന മൂടാടി പഞ്ചായത്തിലെ ചാക്കര പാടശേഖരം കതിരണിയാനൊരുങ്ങുന്നു. കൃഷിക്ക് തടസ്സമായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ല–- ​ഗ്രാമ പഞ്ചായത്തുകള്‍ നടപടി സ്വീകരിച്ചതോടെയാണ് 24 ഹെക്ടർ നിലം പൊന്‍കതിരണിയുക. 
ജില്ലാപഞ്ചായത്ത് പാച്ചാക്കൽ തോടിന്റെ പ്രവൃത്തി പൂർത്തീകരിച്ചു. ഇതിനോട് ചേർന്ന് പഞ്ചായത്ത് മൺതോടും നിർമിച്ചു. ഇതോടെ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകും. പഞ്ചായത്ത് മുൻകൈയെടുത്ത് കർഷകരുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശം സ്വീകരിച്ചായിരുന്നു പ്രവര്‍ത്തനം. വിത്ത്, വളം എന്നിവ കൃഷിഭവൻ മുഖേന നൽകാമെന്ന് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയെ പരമാവധി ഉപയോഗിക്കാനും തീരുമാനിച്ചു. ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കാർഷിക കർമസേനയുടെ മിനി റൈസ് മില്ലിലൂടെ സംസ്കരിച്ച് മൂടാടി അരി എന്ന പേരിൽ വിപണിയിലെത്തിക്കും. കൃഷിചെയ്യാൻ താൽപ്പര്യമില്ലാത്തവരുടെ ഭൂമി പഞ്ചായത്തിലെ മറ്റ് കർഷകർക്കും ഗ്രൂപ്പുകൾക്കും നൽകും. അഗ്രികൾച്ചർ എൻജിനിയറിങ്‌ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള യന്ത്രങ്ങളുപയോഗിച്ചാണ് തോട് നിർമാണവും മറ്റുംചെയ്യുന്നത്. കർഷകർക്ക് വിള ഇൻഷുറൻസ്, കൂലി, ചെലവ്, സബ്സിഡി എന്നിവ ലഭ്യമാക്കും. നിരവധി പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. 
 


deshabhimani section

Related News

View More
0 comments
Sort by

Home