സിപിഐ എം നാദാപുരം 
ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 02:31 AM | 0 min read

നാദാപുരം
സിപിഐ എം നാദാപുരം ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു. കൊടിമരം രക്തസാക്ഷി സി കെ ഷിബിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ സി എച്ച് മോഹനന്റെ നേതൃത്വത്തിലും പതാക കെ പി ചാത്തു മാസ്റ്ററുടെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ എ മോഹൻദാസിന്റെ നേതൃത്വത്തിലും നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ ഇരിങ്ങണ്ണൂരിൽ സംഗമിച്ചു. ബാൻഡ്‌ വാദ്യങ്ങളുടെ അകമ്പടിയിൽ സീതാറാം യെച്ചൂരിയുടെ നാമധേയത്തിലുള്ള പൊതുസമ്മേളന നഗരിയിൽ എത്തിച്ചു. ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ ടി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി പി ചാത്തു, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, എ മോഹൻദാസ്, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ടി അനിൽകുമാർ സ്വാഗതം പറഞ്ഞു. കൈകൊട്ടിക്കളി മത്സരവും നടന്നു. 
16, 17 തീയതികളിൽ ഇരിങ്ങണ്ണൂർ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. 17ന് വൈകിട്ട് റെഡ് വളന്റിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും ചേരും. 

 



deshabhimani section

Related News

View More
0 comments
Sort by

Home