4 ദിവസം ജലവിതരണം 
തടസ്സപ്പെടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 02:17 AM | 0 min read

സ്വന്തം ലേഖകന്‍

കോഴിക്കോട് 
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി വേങ്ങേരി, മലാപ്പറമ്പ് ഫ്ലോറിക്കൻഹിൽ റോഡ് ജങ്ഷനുകളിലെ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ (ജെഐസിഎ) പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നവംബർ അഞ്ചുമുതൽ എട്ടുവരെ നടക്കും. പുതിയ പൈപ്പിലേക്ക് കണക്‌ഷൻ നൽകുകയും പഴയത് എടുത്തുമാറ്റുകയും ചെയ്യും.  നിലവിലെ പൈപ്പ് വഴി ജലവിതരണം നിർത്തിവച്ച് മാത്രമെ പൈപ്പുകൾ തമ്മിൽ കൂട്ടിച്ചേർക്കാനാകു. അതുകൊണ്ട് പ്രവൃത്തി നടക്കുന്ന നാലുദിവസം ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാല അടച്ചിടും. കോഴിക്കോട് കോർപറേഷൻ, ബാലുശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും, ഫറോക്ക് നഗരസഭയിലും ജലവിതരണം പൂർണമായി മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി കോഴിക്കോട് പിഎച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. നാലുദിവസംകൊണ്ട് പഴയ പൈപ്പിലെ ജലം ഒഴിവാക്കൽ, മർദം പരിശോധിക്കൽ, പൈപ്പുകൾ കൂട്ടിച്ചേർക്കൽ, വീണ്ടും പമ്പിങ് തുടങ്ങൽ എന്നിവ പൂർ‌ത്തിയാക്കും.
പ്രവൃത്തിയുടെ ഭാ​ഗമായി നേരത്തെ വേങ്ങേരിയിലും മലാപ്പറമ്പിലുമുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റൽ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. വേങ്ങേരി ഓവർപാസിന്‌ തടസ്സമായ പൈപ്പ് വേങ്ങേരി -മലാപ്പറമ്പ് സർവീസ് റോഡരികിലേക്കാണ് മാറ്റിയത്. ദേശീയപാതയിലെ പൈപ്പുകൾക്ക് പകരമായുള്ള പുതിയ പൈപ്പുകൾ അതത് സർവീസ് റോഡിലേക്കുമാണ് മാറ്റിയത്. ഇവയിലേക്കാണ് പുതിയ കണക്‌ഷൻ നൽകുക. പെരുവണ്ണാമൂഴിയിൽനിന്നാണ് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 10 സംഭരണിയിലേക്ക്‌ വേങ്ങേരി വഴി ഒന്നര മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ വെള്ളമെത്തിക്കുന്നത്. 


deshabhimani section

Related News

View More
0 comments
Sort by

Home