എൽഡിഎഫ് മേഖലാ കൺവൻഷനുകൾക്ക്
ആവേശത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 12:12 AM | 0 min read

മുക്കം
വയനാട് ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയകാഹളമായി തിരുവമ്പാടി മണ്ഡലത്തിലെ മേഖലാ കൺവൻഷനുകൾ തുടങ്ങി. 
കാരശേരി നോർത്ത് മേഖലാ കൺവൻഷൻ കാരമൂലയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. രതീഷ് തോട്ടക്കാട് അധ്യക്ഷനായി. കെ ടി ബിനു, മാന്ത്ര വിനോദ്, കെ ശിവദാസൻ, അജയ് ആവള, കെ സി ആലി, ബാബു, ചൂലൂർ നാരായണൻ, സജി തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സി ആലി (ചെയർമാൻ), കെ ശിവദാസൻ (കൺവീനർ), രതീഷ് തോട്ടക്കാട് (ട്രഷറർ). കൺവൻഷനുശേഷം പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ കെ ലതിക ഉദ്ഘാടനംചെയ്തു.  ഈങ്ങാപ്പുഴ മേഖലാ കൺവൻഷൻ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം രാജൻ ഉദ്ഘാടനംചെയ്തു. ഷാജു ചൊള്ളാമത്തിൽ അധ്യക്ഷനായി. ലിന്റോ ജോസഫ് എംഎൽഎ, ടി എ മൊയ്തീൻ, കെ ഇ വർഗീസ്, നാസർ, അബ്ദുൾ ഗഫൂർ, ഷാജി വെള്ളിടിൽ, സി പി തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി എം പൗലോസ് (ചെയർമാൻ), ഷാജു ചൊള്ളാമത്തിൽ (കൺവീനർ).
കോടഞ്ചേരി മേഖലാ കൺവൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും സിപിഐ ജില്ലാ കമ്മിറ്റി അംഗം വി എ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. കൺവീനർ മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷനായി. ജോർജ്‌കുട്ടി വിളക്കുന്നേൽ, സണ്ണി കാരിക്കൊമ്പിൽ, ജയേഷ് ചാക്കോ, പി ജി സാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാത്യു ചെമ്പോട്ടിക്കൽ (ചെയർമാൻ), ഷിജി ആന്റണി (കൺവീനർ).

 



deshabhimani section

Related News

View More
0 comments
Sort by

Home