തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞു; 
വീട് സുരക്ഷാ ഭീഷണിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 12:36 AM | 0 min read

തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞു; 
വീട് സുരക്ഷാ ഭീഷണിയിൽ

മുക്കം 
കൂടരഞ്ഞി ചവലപ്പാറക്കുസമീപം മലമലക്കാട്ടിൽ ഹുസൈന്റെ വീടിനുപിന്നിലൂടെ ഒഴുകുന്ന തോടിന്റെ 10 അടി ഉയരമുള്ള കരിങ്കൽ പാർശ്വഭിത്തി തകർന്നു. ഇതേ തുടർന്ന് വീട് അപകടഭീഷണിയിലാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത  മഴയിലാണ് കരിങ്കൽക്കെട്ട് ഇടിഞ്ഞുതാഴ്‌ന്നത്. വീടിനോട് ചേർന്നുണ്ടായിരുന്ന ആട്ടിൻകൂട് തകർന്നു. 
വീട്ടുമുറ്റത്തെ ശുചിമുറി ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടിഞ്ഞുവീണതിനെ തുടർന്ന് തോട്ടിലെ ഒഴുക്കും തടസ്സപ്പെട്ടു.


deshabhimani section

Related News

View More
0 comments
Sort by

Home