എം ഭാസ്‌കരൻ സഹകാരി 
പ്രതിഭാ പുരസ്‌കാരം: 
കോലിയക്കോട്‌ 
എൻ കൃഷ്‌ണൻ നായർക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 01:19 AM | 0 min read

കോഴിക്കോട്‌
കലിക്കറ്റ്‌ ടൗൺ സർവീസ്‌ ബാങ്ക്‌ സ്ഥാപകനും ദീർഘകാലം ചെയർമാനുമായിരുന്ന മുൻമേയർ  എം ഭാസ്‌കരന്റെ സ്‌മരണാർഥം ബാങ്ക്‌ ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള ‘സഹകാരി പ്രതിഭ–-2024’ പുരസ്‌കാരം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്‌ എൻ കൃഷ്‌ണൻ നായർക്ക്‌. സഹകരണമേഖലയ്‌ക്ക്‌ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്‌ പുരസ്‌കാരം.  25,000 രൂപയും പ്രശസ്‌തി പത്രവും മെമന്റോയും അടങ്ങുന്നതാണ്‌ അവാർഡ്‌. 
ബാങ്കിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി 2022ലാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. കോഴിക്കോട്‌ താലൂക്ക്‌ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി പി ശ്രീധരൻ, ഇ മുരളീധരൻ, എ വി സന്തോഷ്‌ കുമാർ എന്നിവരടങ്ങുന്ന ജൂറിയാണ്‌ അവാർഡ്‌ ജേതാവിനെ തെരഞ്ഞെടുത്തതെന്ന്‌ ചെയർമാൻ ടി വി നിർമലനും ജനറൽ മാനേജർ ഇ സുനിൽകുമാറും അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home