തൊഴിലുറപ്പ് തൊഴിലാളികൾ 
തേനീച്ചക്കുത്തേറ്റ് ആശുപത്രിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 01:44 AM | 0 min read

പേരാമ്പ്ര 
നൊച്ചാട് പഞ്ചായത്തിലെ രയരോത്ത്മുക്കിൽ തൊഴിലുറപ്പ് ജോലിക്കിടെ പത്തോളം തൊഴിലാളികൾക്ക്‌ തേനീച്ചയുടെ കുത്തേറ്റു. ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കണ്ടി ശങ്കരൻ (72), ഞാണോംകടവത്ത് കമല (75), ആർക്കുന്നുമ്മൽ ബുഷറ (40), കണ്ണോത്ത് അനിത (51), വടക്കെച്ചാലിൽ സതി (64), വടക്കെ മാവിലമ്പാടി ദേവി (65) എന്നിവരാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തിങ്കൾ രാവിലെ 10.30ഓടെ കാരക്കണ്ടി ശങ്കരന്റെ പറമ്പിൽ അടിക്കാട് വെട്ടുന്നതിനിടെ കൂടിളകിയെത്തിയ തേനീച്ചകൾ തൊഴിലാളികളെ കുത്തുകയായിരുന്നു. വീട്ടിലേക്ക്‌ ഓടിക്കയറിയവരെയും പിന്തുടർന്ന്‌ ആക്രമിച്ചു. തേനീച്ചക്കുത്തേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
 

 



deshabhimani section

Related News

View More
0 comments
Sort by

Home