വടകരയിൽ വൻ കഞ്ചാവ് വേട്ട: 2 യുവാക്കൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 02:16 AM | 0 min read

വടകര
ട്രെയിനിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന്‌ വൻ കഞ്ചാവ് ശേഖരം പൊലീസ് പിടികൂടി. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശി റോഷൻ മെഹർ (24), ജാർഖണ്ഡ് സ്വദേശി ജയസറാഫ് (33) എന്നിവരെയാണ് വടകര റെയിൽവേ സ്റ്റേഷനിൽനിന്ന്‌ വെള്ളി രാവിലെ പിടികൂടിയത്. ട്രെയിനിറങ്ങി വരുന്നതിനിടെ സംശയാസ്‌പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒരു ട്രോളി ബാഗിലും രണ്ട് ബാഗുകളിലുമായി       9. 920 കിലോ കഞ്ചാവ് പിടിച്ചു. ചെന്നൈയിൽനിന്ന്‌ രാവിലെ ആറരയോടെയാണ് ഇവർ വടകരയിലെത്തിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്‌. വടകര മേഖലകളിൽ വിതരണത്തിനെത്തിച്ചതായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. 
വടകര എസ്എച്ച്ഒ സുനിൽ കുമാറിന്റെ നിർദേശപ്രകാരം എസ്ഐമാരായ ബിജു വിജയൻ, രഞ്ജിത്ത്, ഡൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ ഷാജി, ബിനീഷ്, സിപിഒമാരായ ടി കെ ശോഭിത്, അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 

 



deshabhimani section

Related News

View More
0 comments
Sort by

Home