സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ചെറുക്കും: ടി പി രാമകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 02:13 AM | 0 min read

മേപ്പയൂർ
വ്യാപകമായ നുണപ്രചാരണത്തിലൂടെ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ചെറുക്കണമെന്ന്‌ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. 1969ൽ പയ്യോളി കടപ്പുറത്തുവച്ച് ആർഎസ്എസുകാർ കൊലപ്പെടുത്തിയ എം കെ ഉണ്ണര–-പി ടി അമ്മത് മാസ്റ്റർ എന്നിവരുടെ 55–--ാമത് രക്തസാക്ഷി അനുസ്മരണയോഗം മേപ്പയൂർ നന്താനത്ത് മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കി മുന്നോട്ടുപോകുന്ന രാജ്യത്തെ ഏക സംസ്ഥാന സർക്കാരാണ് കേരളത്തിലേത്. സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമെതിരെ യുഡിഎഫും ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും ചേർന്ന് വ്യാപക നുണപ്രചാരമാണ് നടത്തുന്നതെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു. 
കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ടി രാജൻ, പി പി രാധാകൃഷ്ണൻ, എൻ കെ രാധ, പി പ്രസന്ന എന്നിവർ സംസാരിച്ചു. പി സി അനീഷ് സ്വാഗതവും എൻ സുധാകരൻ നന്ദിയും പറഞ്ഞു. പ്രകടനം, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ നടന്നു.


deshabhimani section

Related News

View More
0 comments
Sort by

Home