മുക്കത്തുനിന്ന് കാണാതായ 
പെൺകുട്ടിയെ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 01:51 AM | 0 min read

മുക്കം
ഒരാഴ്ച മുമ്പ് മുക്കത്തുനിന്ന്‌ കാണാതായ പതിനാലുകാരിയായ വിദ്യാർഥിനിയെ   കോയമ്പത്തൂർ റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തി. പെൺകുട്ടിയുടെ  സഹോദരന്റെ സുഹൃത്തും ഇടുക്കി പീരുമേട് സ്വദേശിയുമായ അജയി(24)ന്റെ കൂടെയാണ് കുട്ടിയെ കണ്ടത്. പ്രണയംനടിച്ച്  തട്ടിക്കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂർ റെയിൽവേ പൊലീസ് അറിയിച്ചതിനെ തുടർന്ന്  പൊലീസ് പെൺകുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത് മുക്കം സ്‌റ്റേഷനിൽ എത്തിച്ചു.  ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ശനിയാഴ്ച ഒപ്പന പരിശീലിക്കാൻ തിരുവമ്പാടി സ്‌കൂളിലേക്ക് പോകുകയാണെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. രക്ഷിതാക്കൾ മുക്കം പൊലീസിൽ പരാതി നൽകി. ഫോൺ ടവർ ലൊക്കേഷനടക്കം പിന്തുടർന്ന്‌ പൊലീസ് അന്വേഷിച്ചപ്പോഴാണ്‌  റെയിൽവേ പൊലീസ് കോയമ്പത്തൂരിൽനിന്ന്‌ കുട്ടിയെ കണ്ടെത്തിയത്. 
മുക്കം എസ്ഐ ശ്രീജിത്ത്, എഎസ്ഐമാരായ എൻ ബി മുംതാസ്, ജദീർ, സി പി  അനസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.


deshabhimani section

Related News

View More
0 comments
Sort by

Home