സമ്പൂർണ ലൈഫ് പദ്ധതി പ്രഖ്യാപനവും 
വീടിന്റെ താക്കോൽ കൈമാറലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 02:35 AM | 0 min read

കുറ്റ്യാടി
കുറ്റ്യാടി പഞ്ചായത്ത് സമ്പൂർണ ലൈഫ് പദ്ധതി പ്രഖ്യാപനവും വീടിന്റെ താക്കോൽദാനവും നടത്തി. വട്ടോളി വട്ടപ്പാറ ചാലിൽ കമല അമ്മയ്ക്ക് വീടിന്റെ താക്കോൽ കെ പി കുഞ്ഞമ്മദ്കുട്ടി  എംഎൽഎ കൈമാറി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി നഫീസ അധ്യക്ഷയായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ മോഹൻദാസ്,  പഞ്ചായത്ത് അംഗങ്ങളായ നിഷ കുയ്യടി, ഹാഷിം നമ്പാട്ടിൽ, എ ടി ഗീത, ജുഗുനു തെക്കയിൽ, കരിം, വിഇഒമാരായ പി പി ബിനില, ഇ ആർ ശരണ്യ, എ ഇ കാർത്തിക, ഫവാസ്, പി നിഷ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home