കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

കുറ്റ്യാടി
കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. വ്യാഴം വൈകിട്ട് നാലോടെയാണ് അപകടം. വയനാട് ഭാഗത്തുനിന്ന് ചുരം ഇറങ്ങിവന്ന ഇലക്‌ട്രിക് കാർ ഏഴാംവളവ് തിരിയുന്നതിനിടെ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments