അൻവർ വലതുപക്ഷ രാഷ്ട്രീയ മാധ്യമങ്ങളുടെ കളിപ്പാവ: ടി പി രാമകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 01:38 AM | 0 min read

ചേളന്നൂർ
സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയ- –-മാധ്യമ കൂട്ടുകെട്ടിന്റെ കൈയിലെ കളിപ്പാവയായി പി വി അൻവർ മാറിയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.ചേളന്നൂരിൽ സി പി ബാലൻ വൈദ്യരുടെ 16-ാം ഓർമദിനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 അൻവറിനെ ഇടതുമുന്നണിയുടെ ഭാഗമായി നിർത്താനാണ് കഴിഞ്ഞ ദിവസംവരെ ശ്രമിച്ചത്. എന്നാൽ വ്യാഴാഴ്‌ച ഇടതുമുന്നണിക്കെതിരെ നടത്തിയ കടന്നാക്രമണം ഒരുതലത്തിലും അംഗീകരിക്കാനാവില്ല. സർക്കാരിനെ തകർക്കാൻ ചില നിഗൂഢ ശക്തികൾ ശ്രമിക്കുകയാണ്‌. അവരുടെ ആയുധമായി അൻവർ മാറി. ആരോപണം  ഉന്നയിക്കുംമുമ്പ് തന്നോടോ മുഖ്യമന്ത്രിയോടോ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സർക്കാരിനെയും മുന്നണിയെയും തകർക്കാനാണ് ശ്രമം. 
 സിപിഐ എമ്മിനോട് കൂറുള്ള ഒരാൾക്കും പിണറായിക്ക് മേൽ ആർഎസ്എസ് ബന്ധം ആരോപിക്കാനാവില്ല. ആർഎസ്എസ് ആക്രമണത്തിൽനിന്ന്‌ തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളാണ് പിണറായി–- ടി പി രാമകൃഷ്ണൻ പറഞ്ഞു.
സിപിഐ എം കക്കോടി ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി പി ബിജു സ്വാഗതം പറഞ്ഞു. 


deshabhimani section

Related News

View More
0 comments
Sort by

Home