വനശ്രീയിലേക്ക്‌ ഉജ്വല കർഷക മാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 01:44 AM | 0 min read

മീഞ്ചന്ത
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന പാർലമെന്റ് മാർച്ചിന്‌ മുന്നോടിയായി കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ വനം ഓഫീസ് ഉപരോധിച്ചു. മാത്തോട്ടം വനശ്രീയിലേക്ക് നടത്തിയ മാർച്ച്‌ അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം പി  വിശ്വൻ  ഉദ്‌ഘാടനംചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ബാബു പറശ്ശേരി അധ്യക്ഷനായി.  ജില്ലാ ജോയിന്റ് സെക്രട്ടറി ഇ പ്രേം കുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം മെഹബൂബ് സ്വാഗതം പറഞ്ഞു.    
വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നതിന് പരിഹാരം കാണുക, ഇതിനായി കേന്ദ്രസർക്കാർ വനം–-വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തുക, വനവും ജനവാസ മേഖലയും വേർതിരിക്കുന്ന മതിലുകളും വേലികളും ട്രഞ്ചുകളും പണിയുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃഷിനശിച്ചവർക്കും നഷ്ടപരിഹാരം കാലോചിതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌. വട്ടക്കിണറിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.  വനശ്രീ കവാടത്തിൽ പൊലീസ് തടഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home