ബാലസംഘം ജില്ലാ സമ്മേളനത്തിന് 
ഉജ്വല തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 01:02 AM | 0 min read

 പയ്യോളി

ബാലസംഘം ജില്ലാ സമ്മേളനത്തിന് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ഉജ്വല തുടക്കം.  മുതിർന്ന മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി അപർണ പതാക ഉയർത്തി. സ്വാഗതസംഘം കൺവീനർ എം പി ഷിബു സ്വാഗതം പറഞ്ഞു.
സി അപർണ, കെ അമൃത്, കെ കെ അനുവിന്ദ, ആര്യനന്ദ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി കെ ടി സപന്യ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൻ ആദിൽ, കോ -ഓർഡിനേറ്റർ എം രൺധീഷ്, ജോയിന്റ്‌ കൺവീനർ മീര ദർശക്, ജോയിന്റ്‌ സെക്രട്ടറി ഹാഫിസ് നൗഷാദ്, എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക, ജില്ലാ കൺവീനർ വി സുന്ദരൻ, കോ -ഓർഡിനേറ്റർ പി ശ്രീദേവ്, സംസ്ഥാന കമ്മിറ്റി അംഗം അഭയ് രാജ് എന്നിവർ സംസാരിച്ചു. 
ജില്ലയിലെ പതിനാറ് ഏരിയയിൽനിന്നായി 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 3500റോളം യൂണിറ്റ് സമ്മേളനങ്ങളും 262 മേഖലാ സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് കുട്ടികളുടെ നേതൃത്വം പയ്യോളിയിലെ സർഗാലയയിൽ സമ്മേളിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home