വിലങ്ങാട് ദുരിതബാധിതർക്ക് 
29.43 ലക്ഷം വിതരണംചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 02:30 AM | 0 min read

നാദാപുരം 
വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണംചെയ്തു തുടങ്ങി. ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള 5000 രൂപ വീതം വിതരണംചെയ്തു. ഇവർക്ക് ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ ലഭിച്ചാലുടൻ വിതരണംചെയ്യും.  
ജീവനോപാധി നഷ്ടപ്പെട്ടവരിൽ ഒരു കുടുംബത്തിൽ പരമാവധി രണ്ടുപേർ എന്ന കണക്കിൽ ഒരാൾക്ക് ദിവസം 300 രൂപവച്ച്‌ ഒരുമാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ 
37 കുടുംബങ്ങൾക്ക് (ഓരോ കുടുംബത്തിലും രണ്ട് പേർ) ദിവസം 600 രൂപ വച്ച് 6,66,000 രൂപയും കട നഷ്ടപ്പെട്ട മൂന്നുപേർക്ക് ദിവസം 300 രൂപ വച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണംചെയ്തു. ഇത് മൊത്തം 6,93,000 രൂപ വരും. ആകെ 29,43,000 രൂപയാണ് വിലങ്ങാട് ഇത്തരത്തിൽ വിതരണംചെയ്തത്.


deshabhimani section

Related News

View More
0 comments
Sort by

Home