മാലിന്യമുക്ത നവകേരളം: മുക്കത്ത് 
ജനകീയ നിർവഹണ സമിതിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 02:36 AM | 0 min read

മുക്കം
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട ക്യാമ്പയിൻ ജനകീയവൽക്കരിക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ നിർവഹണ സമിതി രൂപീകരിച്ചു. ഒക്ടോബർ രണ്ടു മുതൽ 2025 മാർച്ച് 30 വരെ നീളുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ സുസ്ഥിരത കൈവരിക്കാനും സമ്പൂർണമാക്കാനുമാണ് നിർവഹണ സമിതി കൂട്ടായ്മ‌.
നിർവഹണ സമിതി രൂപീകരണ യോഗം നഗരസഭാ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപ് അധ്യക്ഷയായി. ഹരിത കേരളം മിഷൻ റിസോഴസ്‌ പേഴ്സൺ ഷിബിൻ വിഷയം അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദ്നി, സെക്രട്ടറി ഇൻ ചാർജ് സുരേഷ്ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആശ തോമസ്, വിശ്വംഭരൻ, ശുചിത്വ മിഷൻ യങ്‌ പ്രൊഫഷണൽ ശ്രീലക്ഷ്മി, ക്ലീൻ സിറ്റി മാനേജർ കെ എം സജി, ജില എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home